എണീക്കെടോ അങ്ങോട്ട്, അതെന്റെ ബെഡ്ഡാണ്-കുട്ടിയാനയുടെയും പരിപാലകന്റെയും വീഡിയോ വൈറല്‍ 


വീഡിയോയിൽനിന്ന്| Image Courtesy: Video Shared by twitter.com/IfsSamrat

ആനകളുടെ, പ്രത്യേകിച്ച് കുട്ടിയാനകളുടെ രസകരമായ വീഡിയോകള്‍ക്ക് ആരാധാകരേറെയാണ്. ഇത്തരത്തിലുള്ള ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കിടക്കാന്‍ ഉപയോഗിക്കുന്ന, ബെഡ്ഡി(വായുനിറയ്ക്കുന്ന തരത്തിലുള്ള)നു വേണ്ടി 'പൊരിഞ്ഞ പോരാട്ടം' നടത്തുന്ന കുട്ടിയാനയാണ് വീഡിയോയിലുള്ളത്. പോരാട്ടത്തില്‍ കുട്ടിയാനയുടെ ഇതില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്നത് അതിന്റെ പരിപാലകനാണ് എന്നതാണ് കൗതുകകരമായ കാര്യം.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ ഡോ. സാമ്രാട്ട് ഗൗഡയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 'ഹേയ് അത് എന്റെ ബെഡ് ആണ്. എണീക്ക്' എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം ഷെയര്‍ ചെയ്തിട്ടുള്ളത്. 'കഷ്ടപ്പെട്ട് ബുദ്ധിമുട്ടി' വേലിക്കെട്ടിനകത്തുനിന്ന് പുറത്തിറങ്ങുന്ന കുട്ടിയാനയെ ആണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണാന്‍ കഴിയുക. പുറത്തിറങ്ങിയതിന് പിന്നാലെ പരിപാലകന്‍ കിടക്കുന്ന ബെഡ്ഡിനടുത്തേക്ക് കുട്ടിയാന ഓടിച്ചെല്ലുന്നത് കാണാം.

Also Read

ചക്രവാതച്ചുഴി കേരളത്തിന് മുകളിൽ: മൂന്നുദിവസം ...

'ചിന്ത'യിൽ തെളിഞ്ഞതെന്ത്.. രാഹുലിൽ നിന്നും ...

അദ്ദേഹത്തെ ബെഡ്ഡില്‍നിന്ന് എണീപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും കുട്ടിയാന നോക്കുന്നതും 'എണീറ്റുമാറില്ലെടോ ആനക്കുട്ടീ' എന്ന നിലപാടില്‍ പരിപാലകനെയും കാണാം. എന്നാല്‍ ഒടുവില്‍ കുട്ടിയാന ബെഡ്ഡില്‍ കിടക്കുക തന്നെ ചെയ്യുന്നുണ്ട്. ഇതോടെ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ പരിപാലകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമാണ് ഫലം. അതോടെ കുട്ടിയാനയെ കെട്ടിപ്പിടിച്ച് അദ്ദേഹവും കിടക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Content Highlights: baby elephant's cute fight with human for mattress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented