
Photo: ANI
ലഖ്നൗ: രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞ് ചമ്പക്കിന്റെ മുഖത്ത് ആ പഴയ പുഞ്ചിരി വിടര്‍ന്നു. ജയില്‍മോചിതരായി എത്തിയ അച്ഛനും അമ്മയും വാരിപ്പുണര്‍ന്ന് മുത്തംനല്കിയപ്പോള് അവള് നിര്‍ത്താതെ ചിരിതൂകി. കണ്ടുനിന്നവര്‍ക്കും ആശ്വാസത്തിന്റെ നിമിഷം.
ഉത്തര്‍പ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിന്റെയും ഏക്തയുടെയും 14 മാസം പ്രായമുള്ള മകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ബന്ധുക്കളോടൊപ്പമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ചമ്പക്കിന്റെ അച്ഛനെയും അമ്മയെയും ഡിസംബര്‍ 19-ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും വാരണാസിയിലെ ജയിലിലടച്ചു. ഇതോടെ രവിശേഖറിന്റെ സഹോദരന്റെ സംരക്ഷണത്തിലായിരുന്നു ചമ്പക്.
കഴിഞ്ഞദിവസമാണ് രവിശേഖറിനും ഏക്തയ്ക്കും ജാമ്യം കിട്ടിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഇരുവരും മകളെ കാണാന്‍ ഓടിയെത്തി. കഴിഞ്ഞ ഓരോദിവസങ്ങളിലും കടുത്ത മനഃപ്രയാസം അനുഭവിച്ചെന്നായിരുന്നു ഏക്തയുടെ പ്രതികരണം. 'മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞാണവള്‍, ജയിലില്‍ കഴിയുന്ന ദിവസങ്ങളില്‍ അവളുടെ കാര്യമോര്‍ത്ത് ഏറെ ആശങ്കപ്പെട്ടിരുന്നു' അവര്‍ പറഞ്ഞു.
Content Highlights: baby champak meets her father and mother after two weeks
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..