കോൺഗ്രസ് ജന.സെക്രട്ടറി രൺദീപ് സിങ് സുർജേവാല, ബാബ്റി മസ്ജിദ് | ഫോട്ടോ:twitter.com|rssurjewala, Mathrubhumi Archives
ന്യൂഡല്‍ഹി: ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും ബാബറി മസ്ജിദ് കേസിലെ വിധിയില്‍ അപ്പീല്‍ നല്കാന് സംസ്ഥാനസര്‍ക്കാരുകളോട് അഭ്യര്‍ഥിക്കണമെന്ന് കോണ്‍ഗ്രസ്.
2019 സുപ്രീം കോടതി വിധിക്കെതിരാണ് ഇപ്പോള്‍ വന്ന ലഖ്നൗ പ്രത്യേക കോടതിയുടെ വിധി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് നിയമവിരുദ്ധവും നിയമലംഘനത്തിന്റെ അങ്ങേയറ്റമാണെന്നുമാണ് സുപ്രീം കോടതി 2019ല്‍ നിരീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ലഖ്നൗവിലെ പ്രത്യേക കോടതി കേസിലെ 32 പ്രതികളേയും വെറുതെ വിട്ടിരിക്കുന്നു. ഇത് സുപ്രീം കോടതിയുടെ വിധിയില്‍ നിന്നും വിരുദ്ധമാണ്.
രാജ്യത്തിന്റെ മതനിരപേക്ഷതയും സാഹോദര്യവും എന്ത് വിലകൊടുത്തും തകര്‍ക്കാനുള്ള ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഗൂഢാലോചനയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചതാണ്. ഉത്തര്‍പ്രദേശിലെ സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടായിരുന്നു. ഇത് വിശദമായി പരിശോധിച്ചതിനു ശേഷമാണ് സുപ്രീം കോടതി ഇത്തരം നിരീക്ഷണം നടത്തിയത്.
അതിനാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റേയും ഊര്‍ജം ഉള്‍ക്കൊള്ളുന്ന, ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാ ഭാരതീയരും പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കണം- കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..