Representative Image | Photo: Gettyimages.in
ന്യൂഡല്‍ഹി: ഗര്‍ഭാവസ്ഥയില്‍ത്തന്നെ ശിശുക്കള്‍ക്ക് സംസ്‌കാരവും മൂല്യങ്ങളും അഭ്യസിപ്പിക്കാന്‍ ആര്‍.എസ്.എസ്സിന്റെ വനിതാഘടകമായ സംവര്‍ധിനി ന്യാസ് ഗര്‍ഭിണികള്‍ക്കായി 'ഗര്‍ഭ സംസ്‌കാര്‍' എന്ന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സംവര്‍ധിനി ന്യാസിന്റെ ദേശീയ സംഘാടക സെക്രട്ടറി മാധുരി മറാത്തെയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
ഗൈനക്കോളജിസ്റ്റുകള്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, യോഗ ട്രെയിനര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്‌കാര്‍ നടപ്പിലാക്കുന്നത്. ഗീതാ പാരായണം, രാമായണപാരായണം എന്നിവയ്‌ക്കൊപ്പം യോഗപരിശീലനവും ഉള്‍പ്പെടുന്നതാണ് ഗര്‍ഭ സംസ്‌കാര്‍. ഗര്‍ഭാവസ്ഥ മുതല്‍ ആരംഭിക്കുന്ന പരിശീലനപരിപാടി കുട്ടികള്‍ക്ക് രണ്ട് വയസ് പ്രായമാകുന്നതുവരെ തുടരും. ഗീതാശ്ലോകങ്ങള്‍, രാമായണത്തിലെ കാവ്യങ്ങള്‍ എന്നിവയുടെ പരായണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും പരിശീലനമെന്നും ഗര്‍ഭസ്ഥശിശുവിന് 500 വാക്കുകള്‍ വരെ ഹൃദിസ്ഥമാക്കാന്‍ സാധിക്കുമെന്നും മാധുരി മറാത്തെ പറഞ്ഞു.
കുറഞ്ഞത് ആയിരം വനിതകളിലേക്കെങ്കിലും പരിശീലനപരിപാടി എത്തിക്കാനാണ് സംവര്‍ധിനി ന്യാസ് പദ്ധതിയിടുന്നത്. പരിപാടിയുടെ ഭാഗമായി ഞായറാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംവര്‍ധിനി ന്യാസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. വര്‍ക്ക്‌ഷോപ്പില്‍ ഡല്‍ഹി ഓള്‍ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(AIIMS)ലെ ഗൈനക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെ പങ്കെടുത്തു.
Content Highlights: Babies In Womb To Get Gita, Ramayana Lessons, RSS, Samvardhinee Nyas
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..