ന്യൂഡല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്ത ഔഷധമാണ് ആയുഷ് 64. 

ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ആയുഷ് 64-ന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും വിലയിരുത്തുന്നതിന് വേണ്ടി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിരുന്നു. ഗുരുതരമല്ലാത്ത കോവിഡ് രോഗികളില്‍ ആയുഷ് 64 എത്രത്തോളം ഫലപ്രദമാണെന്ന പഠനമാണ് നടത്തിയത്. 

Content Highlights:AYUSH 64 found useful in the treatment of COVID-19