അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉയരം 161 അടി; മൂന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും


-

അയോധ്യ: അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി. 1988ൽ തയ്യാറാക്കിയ ക്ഷേത്ര രൂപകൽപനയിലേതിനേക്കാള്‍ 20 അടി കൂടതലാണിതെന്ന് ക്ഷേത്രത്തിന്റെ വാസ്തുശിൽപി നിഖിൽ സോംപുര പറഞ്ഞു. 141 അടി ഉയരത്തിലാണ് അന്ന് ക്ഷേത്രത്തിന്റെ രൂപകൽപന തയ്യാറാക്കിയിരുന്നത്.

'30 വർഷങ്ങൾക്ക് മുമ്പ് 1988ലാണ് നേരത്തെയുള്ള രൂപകൽപന തയ്യാറാക്കിയത്. രാമക്ഷേത്രം സന്ദർശിക്കാൻ ജനങ്ങൾ ആവേശഭരിതരാണ്. അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ വലുപ്പം വർധിപ്പിക്കാമെന്ന് കരുതിയത്. പുതിയ രൂപകൽപന പ്രകാരം ക്ഷേത്രത്തിന്റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയരും', എഎൻഐ വർത്താ ഏജൻസിയോട് നിഖിൽ സോംപുര വ്യക്തമാക്കി.

മുമ്പുള്ള രൂപകൽപനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത തൂണുകളും കല്ലുകളും നിർമാണത്തിൽ ഉപയോഗിക്കും. രണ്ട് മണ്ഡപങ്ങൾ മാത്രമേ അധികമായി രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. ക്ഷേത്ര നിർമാണം മൂന്ന്- മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശിൽപിയായ സി. സോംപുരയുടെ മകൻ കൂടിയായ നിഖിൽ സോംപുര കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. ഭൂമി പൂജ നേരത്തെ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്, ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടങ്ങിയ സാഹചര്യങ്ങള്‍ മൂലം ചടങ്ങ് നീണ്ടുപോവുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും.

content highlights:Ayodhya's Ram Temple Will Be 161-Foot Tall, An Increase By 20 Feet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented