കോഴിക്കോട്: അയോധ്യാ കേസിലെ കോടതി വിധിയെ മാനിക്കുന്നുവെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. കോടതിയുടെ വിധിന്യായം പൂര്‍ണമായും പഠിച്ചശേഷം ബാക്കി വിഷയങ്ങളെ കുറിച്ച് പറയാമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. 

രാജ്യത്തിന്റെ അഖണ്ഡതയും  ഭദ്രതയുമാണ് സുപ്രധാനം. ഇതു തകര്‍ക്കപ്പെടാന്‍ അനുവദിക്കരുതെന്ന് നേരത്തേ തന്നെ പറഞ്ഞതാണെന്നും രാജ്യത്ത് സമാധാനമുണ്ടാകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: Kanthapuram AP Aboobacker Musliyar on ayodhya verdict