ന്യൂഡൽഹി: അയോധ്യാ വിധിയെത്തുടർന്ന് എവിടെയും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും രാജ്യമൊട്ടുക്കുമുള്ള ജാഗ്രത തുടരും. യു.പി.യിലും മറ്റിടങ്ങളിലും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

അയോധ്യയിൽ തർക്കഭൂമിക്കുചുറ്റുമുള്ള പ്രദേശങ്ങളിൽ നേരത്തേതന്നെ 144 പ്രഖ്യാപിച്ചിരുന്നു. വിധി പറയുന്നതിനുമുമ്പ് യു.പി. ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ച് ചീഫ് ജസ്റ്റിസ് ചർച്ച നടത്തിയിരുന്നു.

അയോധ്യയിലും യു.പി.യുടെ മറ്റു ഭാഗങ്ങളിലുമാണ് കൂടുതൽ സുരക്ഷ. വിധി വന്നയുടൻ സംയമനം പാലിക്കാനും കോടതിവിധി മാനിക്കാനും ദേശീയതലത്തിലും സംസ്ഥാനങ്ങളിലും നേതാക്കൾ പ്രസ്താവനയിറക്കിയിരുന്നു.

Content highlights: Ayofhya case Supreme Court New Delhi