അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിലാണ് ഇനി പൂർണമായി ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.).

കാശി, മഥുര വിഷയങ്ങൾ ഇപ്പോൾ പരിഗണനയിലില്ലെന്നും വി.എച്ച്.പി. വർക്കിങ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്കുശേഷം വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയെ സ്വാഗതം ചെയ്യുന്നു. അയോധ്യയിൽ ക്ഷേത്രനിർമാണത്തിനാവശ്യമായ കാര്യങ്ങളിലാവും ഇനി ശ്രദ്ധ. കേന്ദ്രസർക്കാർ തുടർനടപടികൾ ത്വരപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രനിർമാണത്തിനായി രൂപവത്കരിക്കുന്ന ട്രസ്റ്റിന് പിന്തുണ നൽകും. തർക്കഭൂമിയുടെ അവകാശം ഹിന്ദുക്കൾക്ക് നൽകിയ കോടതിയുടെ തീരുമാനം ഒരുവിഭാഗത്തിൽപ്പെട്ടവരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതല്ലെന്നും അലോക് കുമാർ അവകാശപ്പെട്ടു.

Content Highlights: Ayodhya verdict, VHP, Supreme Court