ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്തതും അതിനുനേരെനടന്ന അതിക്രമങ്ങളും അങ്ങേയറ്റം മോശമായ നിയമലംഘനമാണെന്ന സുപ്രീംകോടതി നിരീക്ഷണം ഇതുസംബന്ധിച്ച കേസിൽ നിർണായകമായേക്കും.

ബാബറി മസ്ജിദ് തകർത്തതിലെ ഗൂഢാലോചനക്കേസിൽ എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി. നേതാക്കൾ വിചാരണനേരിട്ടുവരുമ്പോഴാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 1934-ൽ പള്ളിക്ക് കേടുപാടുകൾ വരുത്തി. 1949-ൽ അവിടെ അതിക്രമിച്ചുകയറി പ്രതിഷ്ഠകൾ സ്ഥാപിച്ചു. മുസ്‌ലിങ്ങളുടെ ആരാധന തടസ്സപ്പെടുത്തി. പിന്നീട്, 1992-ൽ പള്ളി പൂർണമായും പൊളിച്ചു.

‘അയോധ്യയിൽ തത്‌സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിന്റെയും ഇവിടെ നൽകിയ ഉറപ്പിന്റെയും ലംഘനമായിരുന്നു പള്ളിപൊളിക്കൽ. ഏറ്റവും മോശമായ നിയമലംഘനമാണ് ഇതെല്ലാം’ എന്നാണ് ശനിയാഴ്ച സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

Content highlights: Ayodhya verdict, Supreme Court,  L.K Advani