രാജ്യം ഏറെ കാത്തിരിക്കുന്ന അയോധ്യ കേസ് വിധി വരാനിരിക്കെ ട്വിറ്ററില്‍ വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗ്. 12,000 ല്‍ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആര്‍ക്കും വിഭജിക്കാനാവില്ല എന്നുമുള്ള നിരവധി ട്വീറ്റുകള്‍ ആണ് ട്വീറ്റ് ചെയ്യപ്പെടുന്നത്. 

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ കേസ് അതിവൈകാരികമാണെന്ന ബോധ്യമുള്ളതിനാല്‍ തന്നെ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. സോഷ്യല്‍ മീഡിയാ ഉപയോഗവും ഓണ്‍ലൈന്‍ ഇടപെടലും ശ്രദ്ധിക്കണമെന്ന്‌ ജനങ്ങള്‍ക്ക് കനത്ത നിര്‍ദേശമുണ്ട്. 

വിധി ഏത് തന്നെയായാലും ജനങ്ങള്‍ ജാഗ്രതയിലായിരിക്കണം എന്നാവശ്യപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ പോലീസും സംസ്ഥാന ഭരണകൂടങ്ങളും ജനങ്ങള്‍ക്ക് നല്‍കുന്നു. അതിനിടയിലാണ് സാഹോദര്യത്തിന്റെ സന്ദേശം നിറയുന്ന ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗ് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. 

Content Highlights: Ayodhya verdict Hindu Muslim Bhai Bhai Hashtag went viral on twitter