ന്യൂഡൽഹി: അയോധ്യാവിധി നാഴികക്കല്ലാണെന്നു വ്യക്തമാകുമെന്നും ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ഇനിയും ശക്തിപ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

“ശ്രീരാമജന്മഭൂമിയുടെ കാര്യത്തിൽ സുപ്രീംകോടതി ഏകകണ്ഠമായെടുത്ത തീരുമാനത്തെ സ്വാഗതംചെയ്യുന്നു. ഈ തീരുമാനം അംഗീകരിക്കാനും ‘ഏകഭാരതത്തോടും ശ്രേഷ്ഠഭാരതത്തോടു’മുള്ള പ്രതിബദ്ധത തുടരാനും എല്ലാ സമുദായങ്ങളിലും മതങ്ങളിലുമുള്ളവരോട് അഭ്യർഥിക്കുന്നു.”

“രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെയും എല്ലാ ജഡ്‌ജിമാരെയും ഞാൻ അനുമോദിക്കുന്നു. എല്ലാ സംഘടനകളോടും മുഴുവൻ സന്ന്യാസിസമൂഹത്തോടും വർഷങ്ങളായി ഇതിനായി ശ്രമിച്ച പേരറിയാത്ത എണ്ണമറ്റ ജനങ്ങളോടും എന്റെ നന്ദിയറിയിക്കുന്നു” -ഷാ പറഞ്ഞു.

Content highlights: Ayodhya Case Amit Shah Supreme Court