Amit Shah | Photo: Sabu Scaria
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച വൈകീട്ട് ത്രിപുരയിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് കോടതിയില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച കേസ് തടസപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് വിധിയുണ്ടായതെന്നും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.
2019-ല്‍ താന്‍ ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി രാമക്ഷേത്ര നിര്‍മാണത്തിന്റെ തീയതികള്‍ തേടാറുണ്ടായിരുന്നുവെന്നും ഷാ പറഞ്ഞു. 2024 ജനുവരി ഒന്നിന് അയോധ്യയില്‍ ആകാശത്തോളം ഉയരത്തില്‍ രാമക്ഷേത്രം സജ്ജമായി നില്ക്കും. ചടങ്ങിനെത്താന്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റാലിയില്‍ പങ്കെടുത്ത അണികളോട് അദ്ദേഹം ഓര്‍മപ്പെടുത്തി.
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന 'ജന്‍ വിശ്വാസ് യാത്ര' ഫ്ളാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മൂന്ന് പതിറ്റാണ്ടോളം ത്രിപുര ഭരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അദ്ദേഹം വിമര്‍ശിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണകാലത്ത് അക്രമവും അതിര്‍ത്തി നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും മാത്രമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ ഷാ ഇന്ന് സംസ്ഥാനത്ത് എവിടെയെങ്കിലും അക്രമവും കേഡര്‍ അധിഷ്ഠിത ഭരണവും നിലനില്‍ക്കുന്നുണ്ടോയെന്നും ചോദിച്ചു.
Content Highlights: Ayodhya's Ram Temple will be ready by January 1, 2024: Amit Shah in Tripura
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..