ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്ഥലത്താണ് അയോധ്യ എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്. ശ്രീരാമൻ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം അയോധ്യയാണ്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്‌നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നൽകിയത്."  രാഷ്ട്രപതി പറഞ്ഞു. 

അയോധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർഥമെന്നും രാഷ്ട്രപതി പറഞ്ഞു. രാമായണ കോണ്‍ക്ലേവിന്റെ തപാൽ കവർ രാഷ്ട്രപതി അനാവരണം ചെയ്തു.

Content Highlights: Ayodhya is nothing without Lord Ram says President Ramnath Kovind