ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി വ്യോമയാന മന്ത്രാലയം. മേയ് 31 വരെ വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന മഹാരാഷ്ട്രയുടേയും തമിഴ്‌നാടിന്റെയും ആവശ്യം പ്രായോഗികമല്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. 

മുഴുവന്‍ ആഭ്യന്തര യാത്രക്കാര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്നത് നിലവില്‍ ബുദ്ധിമുട്ടാണെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ഈ നിര്‍ദേശം അപ്രായോഗികമാണന്നും ആരോഗ്യമുള്ളവരുടെ യാത്ര തടയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് തീവണ്ടിയിലും ബസിലും എത്തുന്ന യാത്രക്കാര്‍ക്ക് സമാനമായി വിമാനം വഴിയെത്തുന്ന യാത്രക്കാരെയും ക്വാറന്റീന്‍ ചെയ്യണമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. 

വിമാന യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമല്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. വേണമെങ്കില്‍ ആപ്പ് ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വിമാന യാത്രികര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നു. 

content highlights: aviation ministry, domestic flight service, flight service