Photo: ANI
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗാന്ദര്‍ബലിലെ സര്‍ബല്‍ മേഖലയില്‍ ഹിമപാതം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘാ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ തൊഴില്‍ശാലയ്ക്ക് സമീപമാണ് ഹിമപാതമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തി.
ഹിമപാതത്തെ തുടര്‍ന്ന് ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സാഹചര്യം വിലയിരുത്തുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം, ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലും ഹിമപാതമുണ്ടായിരുന്നു. ഇവിടെയും ആര്‍ക്കും ജീവന് നഷ്ടപ്പെടുകയോ വസ്തുവകകള്‍ക്ക് കേടുപാടുണ്ടാവുകയോ ചെയ്തിരുന്നില്ല.
Content Highlights: avalanche in jammu and kashmir
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..