പ്രതീകാത്മക ചിത്രം | Photo: ANI
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഏഴ് സൈനികരെ കാണാതായി. പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച്ചയാണ് കാണാതായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്.
രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. കാണാതായവരെ കണ്ടെത്താന്‍ സൈന്യം വ്യോമമാര്‍ഗം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയോടു കൂടിയ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: Avalanche hits Army patrol in Arunachal Pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..