Screengrab : Twitter Video
ലഖ്‌നൗ: ഓട്ടോറിക്ഷകളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് നിയമവിരുദ്ധമായതിനാല്‍ തന്നെ പലപ്പോഴും പിഴയീടാക്കുന്നതിന് ഇടയാക്കാറുണ്ട്. വാഹനത്തില്‍ പരിധിയില്‍ കവിഞ്ഞ് യാത്രക്കാരെ കയറ്റുന്നത് അപകടവുമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളെ വാഹനത്തിന്റെ മുകളില്‍ വരെ ഇരുത്തി കൊണ്ടുപോകുന്ന ഏറെ അപകടകരമായ ഒരു ഓട്ടോറിക്ഷായാത്രയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയുമായി പോലീസ് രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
വളരെ അശ്രദ്ധയോടെ വിദ്യാര്‍ഥിസംഘത്തെ വാഹനത്തിന്റെ മുകളില്‍ കയറ്റിയിരുത്തിയാണ് ഡ്രൈവറുടെ യാത്ര. നകടിയ ആര്‍ടി ഓഫീസ് കടന്ന് ഓട്ടോറിക്ഷ പോകുന്നതിന്റെ വീഡിയോയാണ് ട്വിറ്ററിലുള്ളത്. ഉദ്യോഗസ്ഥര്‍ ഉറങ്ങുകയാണെന്നും ട്വീറ്റില്‍ പരിഹസിച്ചിരിക്കുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും കുറിച്ചിട്ടുണ്ട്.
ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതായും നിയമപ്രകാരമുള്ള മറ്റ് നടപടിക്രമങ്ങള്‍ വൈകാതെ സ്വീകരിക്കുമെന്നും അറിയിച്ച് ബറേലി പോലീസ് ട്വീറ്റ് ചെയ്തു.
Content Highlights: Autorickshaw, Dangerously Ferry, School Children, UP


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..