പ്രതീകാത്മക ചിത്രം - പി.ടി.ഐ
ന്യൂഡൽഹി: ഡൽഹിയിലെ പ്രഗതി മൈതാനിയിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ പതാക അഴിച്ചുമാറ്റി ഖലിസ്ഥാൻ പതാക കെട്ടുമെന്ന് ഭീഷണി. സെപ്തംബറിൽ നടക്കുന്ന ജി20 ഉച്ച കോടിയുടെ പ്രധാന വേദിയാണ് പ്രഗതി മൈതാൻ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന പതാക അഴിച്ചുമാറ്റുമെന്നാണ് ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനുവേണ്ടി പഞ്ചാബ് പോലീസ് തിരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നത്. എന്നാൽ ശബ്ദസന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഡൽഹി എയർപോർട്ടിലെ യാത്രക്കാരനാണ് ഇത്തരമൊരു സന്ദേശം ലഭിച്ചതെന്നും പോലീസ് പറഞ്ഞു.
അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പ്രഗതി മൈതാൻ കൈയടക്കി ഇന്ത്യൻ പതാകയെ അഴിച്ച് മാറ്റുമെന്ന തരത്തിലുള്ള ശബ്ദ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ആക്ഷേപിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രഗതി മൈതാനിയിലേയും നഗരത്തിലെ മറ്റു പ്രധാനയിടങ്ങളിലേയും സുരക്ഷ വർധിപ്പിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Content Highlights: Audio Clip Threatens Indian Flag At Delhi G20 Venue Probe Launched Cops
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..