അരവിന്ദ് കെജ്‌രിവാൾ | Photo: ANI
ന്യൂഡല്‍ഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മൂന്നാംമുന്നണി രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി. ഇതര, കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കാന്‍ കെജ്‌രിവാള്‍ നീക്കങ്ങള്‍ നടത്തി. എന്നാല്‍ ക്ഷണം അഭ്യര്‍ഥിച്ച് അയച്ച കത്തുകള്‍ക്ക് നേതാക്കന്മാരില്‍നിന്ന് തണുപ്പന്‍പ്രതികരണമാണ് ഉണ്ടായതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 18-ന് ഡല്‍ഹിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഏഴ് മുഖ്യമന്ത്രിമാര്‍ക്കാണ് കെജ്‌രിവാള്‍ കത്തയച്ചത്. കേന്ദ്രവുമായി സമാനവിഷയങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്നവരുടെ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു ലക്ഷ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുടങ്ങിയ മുഖ്യമന്ത്രിമാര്‍ക്ക് ഫെബ്രുവരി അഞ്ചിനാണ് കെജ്‌രിവാള്‍ കത്തയച്ചത്.
ഇതില്‍, ചന്ദ്രശേഖര്‍ റാവു യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ്. നേരത്തെ, കോണ്‍ഗ്രസ് ഇതര- ബി.ജെ.പി. ഇതര സഖ്യത്തിനു വേണ്ടി കെ. ചന്ദ്രശേഖര റാവു നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെ ചന്ദ്രശേഖര റാവു ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ ബി.ആര്‍.എസിനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.സി.ആര്‍.
അതേസമയം, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാനാണ് ഉദ്ദേശിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: attempt to form third front arvind kejriwal writes letter to seven chief ministers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..