പ്രതീകാത്മക ചിത്രം | ഫോട്ടോ :മാതൃഭൂമി
നോയിഡ: ഉത്തര്‍പ്രദേശില്‍ എ.ടി.എം കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ഗ്രേറ്റര്‍ നോയിഡയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്നാണ് അക്രമികള്‍ പണം കവര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഏകദേശം 17 ലക്ഷം രൂപ എ.ടി.എമ്മില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്തു. കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഒന്നിലധികം അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിശാല്‍ പാണ്ഡെ അറിയിച്ചു.
Content Highlights: Atm robbery in noida


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..