പ്രതീകാത്മക ചിത്രം | Photo: AP
നാഗ്പൂര്‍: എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനായിരുന്നു അയാള്‍ എത്തിയത്. ലഭിച്ചതാകട്ടെ 500-ന്റെ അഞ്ച് നോട്ടുകള്‍. ഇതെന്ത് മറിമായമെന്ന് ചിന്തിച്ച് ഒരിക്കല്‍ കൂടി 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. പിന്നെയും ലഭിച്ചത് 500-ന്റെ അഞ്ച് നോട്ടുകള്‍. രണ്ട് തവണയായി ആയിരം രൂപ പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് 5000 രൂപ!
നാഗ്പുരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കപര്ഖേഡ പട്ടണത്തിലാണ് സംഭവം. ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എം ആണ് ആവശ്യപ്പെടുന്നതിന്റെ അഞ്ച് മടങ്ങ് പണം തിരികെ നല്കി 'അത്ഭുതം' കാണിച്ചത്. 'ദാനശീല'നായ എ.ടി.എമ്മിനെക്കുറിച്ചുള്ള വാർത്ത കാട്ടുതീപോലെ പടര്‍ന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ എ.ടിഎം കൗണ്ടറിന് മുന്നില്‍ നീണ്ട വരി രൂപപ്പെട്ടു. ആരോ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുന്നതുവരെ ആളുകള്‍ പണം പിന്‍വലിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ പോലീസ് എത്തി എ.ടി.എമ്മിന് താഴിട്ടു. സാങ്കേതിക തകരാറ് കാരണമാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്ന് പിന്നീട് കണ്ടെത്തി.
എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായി നൂറ് രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കേണ്ട സ്ഥലത്ത് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതാണ് പ്രശ്നത്തിന് കാരണമായത്. സംഭവത്തില്‍ ഇതുവരെ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Content Highlights: atm, five times, money
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..