അപകടമുണ്ടായ ടണൽ. photo: ANI
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ രംമ്പാനിലാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. പത്ത് പേര് ഇതിനുള്ളില്‍ കുടുങ്ങി. തുരങ്കത്തിന്റെ അധികം ഉള്ളിലല്ലായിരുന്ന തൊഴിലാളിയെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്.
തുരങ്കത്തിന്റെ 30-40 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: At least 10 trapped after under-construction tunnel collapses in J&K's Ramban
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..