ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാര വ്യാപാര കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)  22.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സെപ്റ്റംബര്‍ മാസത്തെ കണക്കാണിത്. പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര കമ്മിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

രാജ്യത്തെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) സെപ്റ്റംബറില്‍ 21.44 ശതമാനം ഉയര്‍ന്ന് 54.06 ബില്യണ്‍ ഡോളറിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേ മാസം 44.52 ബില്യണ്‍ ഡോളറിന്റേതായിരുന്നു

ചരക്ക് കയറ്റുമതിയില്‍ 22.60 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 27.56 ബില്യണ്‍ ഡോളറില്‍ നിന്ന് 33.79 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. അതേസമയം ഇറക്കുമതിയില്‍ 70 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

40.29 ബില്യണ്‍ ഡോളറില്‍ നിന്ന് 68.49 ബില്യണ്‍ ഡോളറായാണ് ഇറക്കുമതി വര്‍ധിച്ചിരിക്കുന്നത്. അസംസ്‌കൃത എണ്ണയുടെയും സ്വര്‍ണത്തിന്റെയും ഇറക്കുമതിയിലാണ് വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

At $22.6 Billion In September, Trade Deficit Widens To Highest Level In 14 Years