എസ് ജയശങ്കർ | photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇസ്രയേല്‍ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സംഭവം ഇന്ത്യ ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ എംബസിക്ക് പുറത്തുള്ള സ്ഫോടനത്തെക്കുറിച്ച് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗാബി അഷ്കെനാസിയോട് സംസാരിച്ചുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഞങ്ങള്‍ ഇത് ഗൗരവമായി കാണുന്നു. ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പരിരക്ഷ നല്‍കുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്കി. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലുള്ള നടപ്പാതയില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അഞ്ചു കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് നടപ്പാതയില്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു.
Content Highlights: 'Assured Israeli FM of full protection for diplomats': S Jaishankar after blast
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..