യെദ്യൂരപ്പയുടെ രാജി ഒരുമാസത്തിനുള്ളില്‍: അഭ്യൂഹം ശക്തമാക്കി ശബ്ദരേഖ പ്രചരിക്കുന്നു


ബി.എസ്.യെദ്യൂരപ്പ |ഫോട്ടോ:ANI

ബെംഗളൂരു: അസമിനും ഉത്തരാഖണ്ഡിനും ശേഷം ഒടുവില്‍ കര്‍ണാടകയിലും നേതൃമാറ്റത്തിന് തയ്യാറെടുത്ത് ബിജെപി. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഒരു മാസത്തിനകം രാജിവെക്കുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി അഭ്യൂഹങ്ങള്‍ സജീവമായത്.

ഇതിനിടെ നേതൃമാറ്റം ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ട് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ ഓഡിയോ ക്ലിപ്പ് സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചു. ക്ലിപ്പ് വൈറലായതോടെ ഇത് വ്യാജമാണെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും വിശദീകരിച്ച് കട്ടീല്‍ രംഗത്തെത്തി.

'തീര്‍ച്ചയായും നേതൃതലത്തില്‍ മാറ്റമുണ്ടാകും, തികച്ചും പുതിയൊരു ടീം വരും' 47 സെക്കന്‍ഡ് നീളുന്ന കട്ടീലിന്റേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നു.

അതേ സമയം തന്റെ രാജിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് യെദ്യൂരപ്പ നഡ്ഡയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യമല്ല. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല' യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ യെദ്യൂരപ്പ ഒരു മാസത്തിനകം രാജിവെക്കുമെന്നും പകരം ഗവര്‍ണര്‍ പദവിയാണ് അദ്ദേഹത്തിന് നല്‍കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവി നേതൃത്വം അദ്ദേഹത്തിന് മുന്നില്‍വെച്ചെങ്കിലും യെദ്യൂരപ്പ വിസമ്മതിച്ചു. മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേതെങ്കിലും ഒരിടത്ത് ഗവര്‍ണര്‍ പദവിയാക്കാമെന്നാണ് പുതിയ വാഗ്ദാനം. ഇതിന് അദ്ദേഹം പൂര്‍ണ്ണ സമ്മതം അറിയിച്ചിട്ടില്ല. മക്കള്‍ക്ക് നല്‍കുന്ന പദവികള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നാണ് യെദ്യൂരപ്പയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

അസമിലേതും ഉത്തരഖണ്ഡലേതും പോലെ ഒരു സുഗമമായ നേതൃമാറ്റമാണ് കര്‍ണാടകയിലും ബിജെപി ആലോചിക്കുന്നത്. സ്ഥാനമൊഴിഞ്ഞ അസം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരേയും നേരത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് ബിജെപി നേതൃമാറ്റതിന് വഴിയൊരുക്കിയത്. സമാനമായ രീതിയിലാണ് യെദ്യൂരപ്പയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented