Himanta Biswa Sarma | Photo: ANI
ഗുവാഹട്ടി: സംസ്ഥാനത്തെ പുതിയതായി രൂപീകരിച്ച നാല് ജില്ലകളെ നിലവിലുള്ള ജില്ലകളുമായി ലയിപ്പിക്കാന്‍ അസം മന്ത്രി സഭ തീരുമാനിച്ചു. ബിസ്വനാഥ് ജില്ലയെ സോനിത്പുരുമായും ഹോജായ് ജില്ലയെ നാഗോണുമായും തമുല്‍പുര്‍ ജില്ലയെ ബക്സയുമായും ബജാലി ജില്ലയെ ബര്‍പെട്ട ജില്ലയുമായും ലയിപ്പിക്കാനാണ് തീരുമാനം.
ഈ ജില്ലകളിലെ പോലീസ്, ജുഡിഷ്യല്‍ സംവിധാനങ്ങള്‍ പഴയ നിലയില്‍ തന്നെ തുടരും. ഇക്കാലയളവില്‍ രൂപീകരിച്ച മറ്റ് ജില്ലാ ഓഫീസുകളെല്ലാം തന്നെ പഴയ പോലെ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അസമിന്റെ ഭാവി മുന്നില്‍ കണ്ടാണ് ഈ തീരുമാനങ്ങള്‍. അസം ജനതയുടെ താല്പര്യം കണക്കിലെടുത്ത് മെച്ചപ്പെട്ട ഭരണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനങ്ങളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2023 ജനുവരി 1 മുതല്‍ ഏതെങ്കിലും ജില്ലകളിലോ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളിലോ അസം സര്‍ക്കാര്‍ മാറ്റങ്ങളൊന്നും വരുത്തരുതെന്ന് നിഷ്കര്‍ഷിക്കുന്ന അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ ഉത്തരവിന് അനുസൃതമായാണ് ഇത് ചെയ്തിരിക്കുന്നതെന്നും ഭരണകൂടം വ്യക്തമാക്കി. ലയനം പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 35 ല്‍ നിന്ന് 31 ആയി കുറയും.
Content Highlights: assam to merge four districts with existing ones
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..