ഗുവാഹാത്തി: അസമില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ അഞ്ച് രൂപയും മദ്യനികുതിയില്‍ 25 ശതമാനവും കുറവ് വരുത്തി അസം സര്‍ക്കാര്‍. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും. 

ധനമന്ത്രി ഹിമാന്ത ബിശ്വാസ് വെള്ളിയാഴ്ച നിയമസഭയിലാണ് നിരക്കുകള്‍ കുറച്ച കാര്യം പ്രഖ്യാപിച്ചത്. 

രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുന്നതിനിടെ വില കുറച്ചു കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നാണ് വിലയിരുത്തല്‍. സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളിലാണ്.

 

Content Highlights: Assam Cuts Fuel Prices By Rupees 5 Duty On Liquor By 25%