'കാത്തിരിക്കണം, പ്രയത്നിക്കണം'; സമയമാകുമ്പോള്‍ യുവനേതാക്കള്‍ക്ക് അവസരംലഭിക്കുമെന്ന് ഗഹ്‌ലോത്


'പാര്‍ട്ടി വിട്ടവര്‍ അവസരവാദികളാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ അവര്‍ കേന്ദ്രമന്ത്രിമാരായി'

അശോക് ഗഹ്‌ലോത്

ജയ്പുര്‍: കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്ക് സമയമാകുമ്പോള്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. പാര്‍ട്ടിയുടെ ഒരു തലത്തിലും അനുഭവപരിചയത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാര്‍ട്ടി വിട്ടവര്‍ അവസരവാദികളാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ അവര്‍ കേന്ദ്രമന്ത്രിമാരായി. യാതൊരു അദ്ധ്വാനവുമില്ലാതെയാണ് അവര്‍ ഈ സ്ഥാനങ്ങള്‍ നേടിയെടുത്തത്. അത് ജോതിരാദിത്യ സിന്ധ്യയായിക്കോട്ടെ, ജിതിന്‍ പ്രസാദയായിക്കോട്ടെ, ആര്‍.പി.എന്‍. സിങ് ആയിക്കോട്ടെ..', ഗഹ്‌ലോത് പറഞ്ഞു.



രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സച്ചിന്‍ പൈലറ്റിന്റെ പേര് പറയാതെ, യുവനേതാക്കള്‍ കാത്തിരിക്കണമെന്നും അവര്‍ കഠിനപ്രയത്‌നം നടത്തണമെന്നും തങ്ങള്‍ക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കിയതുപോലെയുള്ള അവസരം കേന്ദ്രനേതൃത്വം അവര്‍ക്കും നല്‍കുമെന്നായിരുന്നു ഗഹ്‌ലോതിന്റെ മറുപടി.

'പാര്‍ട്ടി വെല്ലുവിളികള്‍ നേരിട്ടപ്പോഴും തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടപ്പോഴും ഞങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തു. നല്ല ദിനങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് അവസരം ലഭിക്കും. കോണ്‍ഗ്രസില്‍ ഇപ്പോഴുമുള്ളവര്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും. അത്തരത്തിലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ട പ്രതിസന്ധിഘട്ടത്തിലാണ് പാര്‍ട്ടിയിപ്പോള്‍', ഗഹ്‌ലോത് കൂട്ടിച്ചേര്‍ത്തു.

Content Highlights: Ashok Gehlot young leaders should wait Sachin Pilot Rajasthan congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented