സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, വൈകാതെ പാര്‍ട്ടി വിടും; സച്ചിനെതിരേ ഗെഹ്‌ലോതിന്റെ കുറ്റപത്രം


അശോക് ഗഹ്‌ലോത്, സച്ചിൻ പൈലറ്റ് |ഫോട്ടോ:PTI

ന്യൂഡല്‍ഗി: സച്ചിന്‍ പൈലറ്റിനെതിരേ 'കുറ്റപത്ര'വുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. സച്ചിന്‍ പൈലറ്റ് പിസിസി അധ്യക്ഷനായിരിക്കെ തന്റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ബി.ജെ.പിയുമായി ചേര്‍ന്ന് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തു. സച്ചിന്‍ വൈകാതെ പാര്‍ട്ടി വിടുമെന്നും കത്തില്‍ പറയുന്നു. ഇതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളുള്ള കത്തുമായാണ് അശോക് ഗെലോട്ട് ഇന്നലെ സോണിയ ഗാന്ധിയെ കണ്ടത്.

സച്ചിന്‍ പൈലറ്റിനെതിരേ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ കത്തില്‍ കൃത്യമായി ഉന്നയിച്ചിരുന്നു. സച്ചിനൊപ്പമുള്ളത് വെറും 18 എംഎല്‍മാര്‍ മാത്രമാണെന്നും അതില്‍ പറയുന്നു. പിസിസി പ്രസിഡന്റായിരിക്കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ ശ്രമിച്ചു. ഇതിനായി 10 മുതല്‍ 50 കോടി രൂപ വരെ എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തുവെന്നും കത്തിലുണ്ട്. അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട വിശ്വാസ്യത സോണിയ ഗാന്ധിക്ക് മുന്നില്‍ വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേതെന്നാണ് വിലയിരുത്തല്‍.



കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് അശോക് ഗഹ്ലോത് വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. ഞായറാഴ്ചത്തെ സംഭവവികാസങ്ങളില്‍ സോണിയയോട് അദ്ദേഹം മാപ്പുപറഞ്ഞിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എ.മാര്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതിലാണ് ഗഹ്ലോത് ക്ഷമാപണം നടത്തിയത്. എന്നും കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Ashok Gehlot vs Sachin Pilot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented