പൈലറ്റ് ചതിയന്‍, പാര്‍ട്ടിയെ വഞ്ചിച്ചു; മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡിന് സാധിക്കില്ല- ഗെഹ്‌ലോത്


സച്ചിൻ പൈലറ്റ്, അശോക് ഗഹലോത്‌ | File Photo: PTI

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി കരുക്കള്‍നീക്കുന്ന സച്ചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അശോക് ഗെഹ്‌ലോത് പറഞ്ഞു.

'ഒരു ചതിയന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ല. അദ്ദേഹം ഒരു ചതിയനാണ്. നേതൃത്വത്തിനെതിരേ ലഹളയുണ്ടാക്കിയ ആളാണ്. പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്', ഗെഹ്‌ലോത് പറഞ്ഞു. സംഭാഷണത്തിലുടനീളം ആറു തവണ പൈലറ്റിനെ ചതിയനെന്ന് ഗെഹ്‌ലോത് വിശേഷിപ്പിച്ചു.



സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും 2020-ല്‍ പൈലറ്റ് പക്ഷം എംഎല്‍എമാരുമായി നടത്തിയ വിമത നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് ഗെഹ്‌ലോത് പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും ഗെഹ്‌ലോത്
ആരോപിച്ചു.

അന്ന് വിമത നീക്കം നടത്തിയ പൈലറ്റ് ഡല്‍ഹിയിലെത്തി അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചില എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വരെ നല്‍കിയെന്നും ഗെഹ്‌ലോത് പറഞ്ഞു. ബിജെപിയുടെ ഡല്‍ഹി ഓഫീസില്‍ നിന്നാണ് ഈ പണമെല്ലാം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Ashok Gehlot Slams Sachin Pilot As traitor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented