ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അശോക് ഗഹ്ലോത്തും സച്ചിന് പൈലറ്റും തമ്മില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.
മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഇന്ന് മുഖാമുഖം കാണുന്നത്. രാജസ്ഥാന് നിയമസഭ വെള്ളിയാഴ്ച സമ്മേളിക്കാനിരിക്കെ നടത്തുന്ന പാര്‍ട്ടി യോഗത്തില്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാരും പങ്കെടുക്കും.
ഗഹ്ലോത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി ഒരു മാസം മുമ്പാണ് സച്ചിന് പൈലറ്റും എംഎല്‍എമാരും ജയ്പൂര്‍ വിട്ടത്.
കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു മാസത്തോളം നീണ്ടു നിന്ന കലാപം അവസാനിപ്പിച്ച് സച്ചിന് പൈലറ്റ് ചൊവ്വാഴ്ച ജയ്പൂരില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
സച്ചിന്റെ പരാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Content Highlight: Ashok Gehlot to meet Sachin Pilot today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..