-
ന്യൂഡല്‍ഹി: രാസവള കയറ്റുമതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന്റെ സഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നുണ്ടെന്നാണ് ഇ.ഡി.വൃത്തങ്ങള്‍ അറിയിക്കുന്നത്.
സച്ചിന്‍ പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് രാജസ്ഥാന്‍ സര്‍ക്കാരും അശോക് ഗെഹ്‌ലോതും. ഇതിനിടയിലാണ് ഗെഹ്‌ലോതിന്റെ സഹോദരനെ തേടി എന്‍ഫോഴ്‌സ്‌മെന്റ് എത്തിയിരിക്കുന്നത്.
അശോക് ഗെഹ്‌ലോതിന്റെ സഹോദരന്‍ അഗ്രസെയ്ന്‍ ഗെഹ്‌ലോത് നടത്തുന്ന കമ്പനി സബ്‌സിഡിയുള്ള വളം വിദേശ കമ്പനികള്‍ക്ക് വിറ്റുവെന്നും കയറ്റുമതി നിരോധനം നിലനില്‍ക്കുമ്പോഴാണിതെന്നുമാണ് ഇ.ഡി.യുടെ ആരോപണം.
2007-2009 കാലഘട്ടത്തില്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ അംഗീകൃത ഡീലറായിരുന്ന അഗ്രസെയ്ന്‍ ഗെഹ്‌ലോതിന്റെ കമ്പനി വളം സബ്‌സിഡി നിരക്കില്‍ വാങ്ങി. അത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് പകരം മലേഷ്യയിലേക്ക് കയറ്റുമതി ചെയ്തുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.
2012-13 ല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് അഴിമതി കണ്ടെത്തിയത്.
Content Highlights: Ashok Gehlot's Brother Raided In Alleged Fertiliser Scam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..