വിശ്വസ്തനില്‍നിന്ന് വിമതനിലേക്ക്; ഗഹ്ലോതിന്റെ നീക്കത്തില്‍ അമ്പരന്ന് കോണ്‍ഗ്രസ്


സ്വന്തം ലേഖകന്‍

രാജസ്ഥാനില്‍ ആവര്‍ത്തിക്കുമോ 'പഞ്ചാബ് മോഡല്‍'

അശോക് ഗെഹ്ലോട്ട്(ഫയൽ ചിത്രം) | Photo: A.N.I.

ന്യൂഡല്‍ഹി: നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനെന്ന ലേബലില്‍ മനസ്സില്ലാമനസ്സോടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാന്‍ സമ്മതം മൂളിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോതും ഒടുവില്‍ വിമതവേഷത്തിലേക്ക്. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാകക്ഷി യോഗത്തില്‍ ഞായറാഴ്ച തൊണ്ണൂറോളം എം.എല്‍.എ.മാര്‍ പങ്കെടുക്കാതിരുന്നതും സമാന്തര യോഗം വിളിച്ചതും മുഖ്യഎതിരാളി സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരിക്കാനുള്ള ഗഹ്ലോതിന്റെ അടവു നയമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

അശോക് ഗഹ്ലോതുതന്നെ നിക്ഷിപ്തതാത്പര്യത്തിനായി പ്രവര്‍ത്തിച്ചു എന്ന സൂചനയാണ് നിരീക്ഷകനായ അജയ് മാക്കന്‍ തിങ്കളാഴ്ച വൈകീട്ട് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നല്‍കിയത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കുന്ന വിഭാഗീയരാഷ്ട്രീയം കളിച്ചതിലൂടെ ഗഹ്ലോതിന് കോണ്‍ഗ്രസ് അധ്യക്ഷനാവാനുള്ള ധാര്‍മികയോഗ്യത ഇല്ലാതായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെവരെ തള്ളിപ്പറഞ്ഞതിലൂടെ യഥാര്‍ഥത്തില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയുമാണ് ഗഹ്ലോത് അപമാനിച്ചതെന്ന് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഖാര്‍ഗെയോട് ഗഹ്ലോത് മാപ്പുചോദിച്ചെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അടുത്തവര്‍ഷം ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ കരുതലോടെ നീങ്ങിയില്ലെങ്കില്‍ പഞ്ചാബ് ആവര്‍ത്തിക്കുമോ എന്ന ആശങ്കയാണ് നേതൃത്വത്തിന്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.സി.സി. അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റി ചരണ്‍ജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയിരുന്നു. അതിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണനഷ്ടമാണുണ്ടായത്.

രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റ് ഭരണത്തിലേറി രണ്ടരവര്‍ഷമായപ്പോഴാണ് ഗഹ്ലോത് നിരന്തരം അപമാനിക്കുന്നെന്ന വാദവുമായി 2020-ല്‍ 18 എം.എല്‍.എ.മാര്‍ക്കൊപ്പം കലാപക്കൊടി ഉയര്‍ത്തിയത്. ബി.ജെ.പി.യുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവും നടത്തി. ഗഹ്ലോത് ഇതിനെ 102 എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കി തടഞ്ഞു. അതോടെ, ഉപമുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷസ്ഥാനവും നഷ്ടപ്പെട്ട പൈലറ്റ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും 'സമയമാകുമ്പോള്‍ പദവി ലഭിക്കും' എന്ന വാക്കില്‍ വിശ്വസിച്ച് മുന്നോട്ടുനീങ്ങുകയായിരുന്നു. ഇനി കാത്തിരിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശം പൈലറ്റ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

Content Highlights: Ashok Gehlot Rajasthan Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented