ആര്‍ക്കും പിന്തുണയില്ല- അശോക് ഗഹലോത്തിനോട് സോണിയ


സോണിയാ ഗാന്ധി,അശോക് ഗെഹ്‌ലോട്ട്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്, ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ആരുടേയും പക്ഷം പിടിക്കില്ലെന്ന് സോണിയ ഗഹലോത്തിനെ അറിയിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കുമെന്നും സോണിയ വ്യക്തമാക്കിയതായാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകാരില്‍ പ്രധാനിയാണ് അശോക് ഗഹലോത്. തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘത്തിലെ പ്രധാനി കൂടിയാണ് തരൂര്‍. എന്നാല്‍ ഗഹലോത്തിനാകും ഗാന്ധിപിന്തുണയെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക് സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹമെന്നും അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നും അല്ലാത്ത പക്ഷം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അശോക് ഗഹലോത്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഗഹലോത് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് വന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തിന്റെ കാര്യത്തിലും തീരുമാനം എടുക്കേണ്ടിവരും. ഗഹലോത്തിന്റെ എതിരാളി സച്ചിന്‍ പൈലറ്റിന് ആ സ്ഥാനം നല്‍കുമോ അതോ ഗഹലോത്തിന് പാര്‍ട്ടി ഇളവു നല്‍കുമോ എന്നാണ് അറിയാനുള്ളത്.

Content Highlights: Ashok Gehlot meet Sonia Gandhi, Congress Party, Congress Party President


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented