പുതിയ രാജസ്ഥാന്‍ മുഖ്യമന്ത്രി: പൈലറ്റിനെ തടയാന്‍ അവസാനവട്ട ശ്രമങ്ങള്‍, യോഗംചേര്‍ന്ന് ഗഹ്‌ലോത് പക്ഷം


അശോക് ഗഹ്‌ലോത്, സച്ചിൻ പൈലറ്റ് |ഫോട്ടോ:PTI

ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് വൈകീട്ട് ഏഴിന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നതിന് മുമ്പായി അശോക് ഗഹ്ലോത് അനുകൂലികള്‍ യോഗം ചേര്‍ന്നു. നാല് മന്ത്രിമാരടക്കം ഒമ്പത് എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. എംഎല്‍എയും ഗഹ്ലോതിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു സംഗമം. മുഖ്യമന്ത്രി അശോക് ഗഹ്ലോത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തുന്നതിനാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ഇതിനെ തടയിടുന്നതിനുള്ള നീക്കങ്ങള്‍ അവസാനവട്ടവും ഗഹ്ലോത് പക്ഷത്ത് നടന്നുവരികയാണ്. ബഹുഭൂരിപക്ഷം എം.എല്‍.എ.മാരുടെയും പിന്തുണ തനിക്കുള്ളതിനാല്‍ സ്ഥാനമൊഴിഞ്ഞാല്‍ താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗഹ്ലോതിന്റെ നിലപാട്. അജണ്ട പരസ്യമാക്കിയിട്ടില്ലെങ്കിലും ഗഹ്ലോത് അനുകൂലികളുടെ യോഗം ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണെന്നാണ് വിവരം.



വൈകീട്ട് ഏഴുമണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കമൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചിട്ടുണ്ട്.

ശാന്തി ധരിവാളിന്റെ വീട്ടില്‍ നടന്ന ഗഹ്‌ലോത് അനുകൂലികളുടെ യോഗത്തില്‍ മന്ത്രിമാരായ ബി.ഡി.കല്ല, മഹേഷ് ജോഷി, മഹേന്ദ്രജിത് മാളവ്യ, അര്‍ജുന്‍ ബമാനിയ എന്നിവര്‍ പങ്കെടുത്തു.

'എംഎല്‍എമാരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാരിന് എങ്ങനെ പ്രവര്‍ത്തിക്കാനാകും, സര്‍ക്കാര്‍ വീഴില്ലേ..' യോഗത്തില്‍ പങ്കെടുത്ത സ്വതന്ത്ര എംഎല്‍എ സന്യാം ലോധ പ്രതികരിച്ചു. 13 എംഎല്‍എമാരുടെ പിന്തുണയോടെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 12 എംഎല്‍എമാരും ഗഹ്‌ലോതിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്.

Content Highlights: Ashok Gehlot Loyalists Meet Amid Who-Is-Next-Chief-Minister Suspense


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented