അശോക് ഗെഹലോത്ത് | Photo: ANI
ജയ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ നിര്‍ണായക നീക്കങ്ങളുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്. ചൊവ്വാഴ്ച വൈകുന്നേരം രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത ഗെഹലോത്ത്, ബുധനാഴ്ച സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും രാഹുലിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി ഗെഹലോത്ത് കൊച്ചിയിലേക്ക് തിരിക്കുക. അശോക് ഗെഹലോത്തിന്റെയും ശശി തരൂരിന്റെയും പേരുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തന്റെ എതിരാളി സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്തപ്പോഴാണ് ഗെഹലോത്ത് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത് എന്ന കാര്യം ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ കൊച്ചിയിലാണ് സച്ചിന്‍ പൈലറ്റ് ഉള്ളത്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗെഹലോത്ത്-പൈലറ്റ് കൊമ്പുകോര്‍ക്കല്‍ ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ശമിച്ചത്.
Content Highlights: ashok gehlot likey to meet sonia gandhi and rahul gandhi tomorrow


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..