'അച്ചടക്കം പാലിക്കണം'; സച്ചിന്റെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ഗഹലോത്


സച്ചിൻ പൈലറ്റ്, അശോക് ഗഹലോത്‌ | File Photo: PTI

ജയ്പുര്‍: ഇടവേളയ്ക്കു ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലഹം. വാക്‌പോരുമായി മുന്‍ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗഹലോതും രംഗത്ത്. ഗഹലോതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത് അത്ര നിസാരമായി കാണാനാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമത കലാപം നടത്തിയ എം.എല്‍.എമാര്‍ക്കെതിരേ നടപടി വേണമെന്നും സച്ചിന്‍ ബുധനാഴ്ച ഹിമാചല്‍ പ്രദേശില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഗഹലോത് രംഗത്തെത്തിയത്.

പാര്‍ട്ടി നേതാക്കളോട് അച്ചടക്കം പാലിക്കണമെന്ന് അഭ്യര്‍ഥിച്ച ഗഹലോത് അനുചിത പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ആള്‍വാറില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഗഹലോത് നിലപാട് വ്യക്തമാക്കിയത്. പ്രസ്താവനകള്‍ നടത്തരുതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ നേതാക്കളും അച്ചടക്കം പാലിക്കണമെന്ന് ഞങ്ങളും ആവശ്യപ്പെടുകയാണ്- ഗഹലോത് പറഞ്ഞു. 13 മാസത്തിനു ശേഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിലാകണം പാര്‍ട്ടിയുടെ ശ്രദ്ധയെന്നും ഗഹലോത് പറഞ്ഞു. സര്‍ക്കാര്‍ തുടരുക എന്നതാവണം ലക്ഷ്യം. നല്ല ഭരണമാണ് കാഴ്ചവെച്ചത്. മുന്‍പില്ലാത്തവണ്ണം നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറ്റ് നേതാക്കള്‍ക്കെതിരെയോ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളെ കുറിച്ചോ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് രാജസ്ഥാനിലെ നേതാക്കള്‍ക്ക് സെപ്റ്റംബര്‍ 29-ന് കെ.സി. വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു. തങ്ങളുമായി കൂടിക്കാഴ്ച നടത്താതെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനൊരുങ്ങിയ ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 25-ന് ചില എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ബഹിഷ്‌കരിക്കുകയും രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക്‌ പിന്നാലെയായിരുന്നു വേണുഗോപാലിന്റെ നിര്‍ദേശം.

ചൊവ്വാഴ്ച രാജസ്ഥാനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഹലോതിനെ മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പരാമര്‍ശം. ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ല. എല്ലാവര്‍ക്കും അറിയാം, പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്നും സച്ചിന്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി കുറച്ചുനാള്‍ മുന്‍പാണ് കോണ്‍ഗ്രസ് വിട്ടതും പിന്നാലെ പുതിയ പാര്‍ട്ടി രൂപവത്കരിച്ചതും.

രാജസ്ഥാനിലെ സാഹചര്യത്തെ പാര്‍ട്ടി നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കണ്ടത്. സംഭവിച്ചത് അച്ചടക്കമില്ലായ്മയാണെന്ന് പാര്‍ട്ടി പറയുകയും ചെയ്തു. മൂന്ന് എം.എല്‍.എമാര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി. ഇനി നടപടിയാണ് വേണ്ടത്. എല്ലാവര്‍ക്കും ഒരേനിയമം ബാധകമായ പഴക്കമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ആര് എത്ര മുതിര്‍ന്ന നേതാവായാലും പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഉറപ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞിരുന്നു.

2020 ജൂലൈയില്‍ ഏകദേശം ഇരുപത് എം.എല്‍.എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി സച്ചിന്‍ ഉള്‍പാര്‍ട്ടി കലാപം നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗഹലോതിന്റെ പേര് പരിഗണിച്ചപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം സച്ചിന് ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മുഖ്യമന്ത്രിപദം വിട്ടുനല്‍കി ദേശീയ അധ്യക്ഷനാകാനില്ലെന്നായിരുന്നു ഗഹലോതിന്റെ നിലപാട്. തുടര്‍ന്ന് മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Content Highlights: ashok gehlot discipline remark after sachin pilots criticism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented