അശോക് ഗഹ്‌ലോത്ത് | photo: ANI
ജയ്പുർ: പുതിയ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. കർഷരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പു പറയണമെന്നും ഗഹ്ലോത്ത് ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ കേന്ദ്രം ആരുമായും ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് രാജ്യത്തെ മുഴുവൻ കർഷകരും ഇപ്പോൾ റോഡുകളിൽ പ്രതിഷേധിക്കുന്നതെന്നും ഗഹ്ലോത്ത് പറഞ്ഞു. രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം ഒമ്പതാം ദിവസവും ശക്തമായി തുടരുന്ന സാഹചര്യത്തിൽ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കർഷക ആവശ്യങ്ങൾ ധരിപ്പിക്കാൻ രാഷ്ട്രപതിയെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും അനുമതി ചോദിച്ചിട്ടും നൽകിയില്ല. ജനാധിപത്യത്തിൽ പരസ്പര ചർച്ചകൾ എപ്പോഴും ആവശ്യമാണ്. അത് സംഭവിച്ചിരുന്നെങ്കിൽ പ്രതിഷേധം നടക്കില്ല. സാധാരണക്കാർക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരും കർഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ രണ്ടാംവട്ട ചർച്ചയും പരിഹാരമാവാതെ പിരിഞ്ഞിരുന്നു. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ധാരണകളൊന്നും അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായിരുന്നില്ല. മൂന്ന് നിയമങ്ങളും പിൻവലിച്ചാൽ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കൂവെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ശനിയാഴ്ച കർഷക സംഘടനകളുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തുന്നുണ്ട്.
content highlights:Ashok Gehlot demands withdrawal of farm laws, apology from Centre for 'misbehaviour'


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..