രണ്ടും കല്‍പിച്ച് ഗഹ്‌ലോത് പക്ഷം; എ.ഐ.സി.സി. നേതാക്കളെ കാണാന്‍  കൂട്ടാക്കാതെ എം.എല്‍.എമാര്‍


കഴിഞ്ഞദിവസം പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതാക്കള്‍ വിളിച്ചുചേര്‍ത്ത യോഗം ഗഹ്ലോത് പക്ഷ എം.എല്‍.എമാര്‍ ബഹിഷ്‌കരിച്ചിരുന്നു. പകരം സമാന്തര യോഗം ചേരുകയും ചെയ്തു.

അശോക് ഗഹ്‌ലോത്,രാഹുൽ ഗാന്ധി-ഫോട്ടോ:പി.ജി ഉണ്ണികൃഷ്ണൻ

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന പ്രശ്നം വന്‍ പൊട്ടിത്തെറിയിലേക്ക്. താന്‍ അധ്യക്ഷനായാല്‍ മുഖ്യമന്ത്രിസ്ഥാനം തനിക്കൊപ്പമുള്ള എം.എല്‍.എമാരില്‍ ഒരാള്‍ക്ക് നല്‍കണമെന്ന ഗഹ്‌ലോതിന്റെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളിയതോടെയാണ് പരസ്യ എതിര്‍പ്പുമായി എം.എല്‍.എമാര്‍ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതാക്കള്‍ വിളിച്ചുചേര്‍ത്ത യോഗം ഗഹ്‌ലോത് പക്ഷ എം.എല്‍.എമാര്‍ ബഹിഷ്‌കരിച്ചിരുന്നു. പകരം സമാന്തര യോഗം ചേരുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് രാവിലെ രാജസ്ഥാന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര നേതാവായ അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും എം.എല്‍.എമാരെ കാണാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ അതിന് തയ്യാറാകാതെ വിട്ടു നിന്നു. ഇതോടെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് നേതൃത്വം.

കഴിഞ്ഞ ദിവസത്തെ ഔദ്യോഗിക യോഗത്തിനിടെ സമാന്തര യോഗം വിളിച്ച എം.എല്‍.മാരുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന്‍ പ്രതികരിച്ചു. ഉപാധികള്‍ മുന്നോട്ടുവെച്ചുള്ള ചിലരുടെ പ്രശ്ന പരിഹാര ശ്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗഹ്‌ലോത് അധ്യക്ഷനായാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന സോണിയയുടെ നിര്‍ദേശവും ഇരട്ടപദവി അനുവദിക്കില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിലപാടുമാണ് ഗഹ്‌ലോത് പക്ഷത്തെ ചൊടിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് മന്ത്രിസഭയെ മറിച്ചിടാന്‍ നോക്കിയ സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗഹ്‌ലോത് പക്ഷം പറയുന്നത്. മാത്രമല്ല അന്ന് അശോക് ഗഹ്‌ലോതിന് ഒപ്പം നിന്ന എം.എല്‍.എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഓരോരുത്തരുമായും പ്രത്യേകം സസാരിക്കനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മൂന്ന് എം.എല്‍.എമാര്‍ എത്തി ചില ഉപാധികള്‍ മുന്നോട്ട് വെക്കുകയായിരുന്നുവെന്ന് അജയ് മാക്കന്‍ പറഞ്ഞു. എല്ലാവരുമായും ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിക്കണം. അങ്ങനെയെങ്കില്‍ അവരോട് സ്വതന്ത്രമായി സംസാരിക്കാനാവും. പക്ഷെ അവരത് വേണ്ടെന്ന് പറയുകയായിരന്നു. അജയ് മാക്കന്‍ പറഞ്ഞു. നിങ്ങളുടെ വികാരങ്ങള്‍ സോണിയാഗാന്ധിയെ അറിയിക്കാമെന്നും അവര്‍ തീരുമാനമെടുക്കുമെന്നും എം.എല്‍.എമാരെ അറിയിച്ചതാണ്. പക്ഷെ അവര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ നിര്‍ബന്ധമായും അംഗീകരിക്കണമെന്ന നിലപാടാണ് എം.എല്‍.എമാര്‍ക്കുള്ളത്. എന്നാല്‍ അങ്ങനെയൊരു പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും തീരുമാനം സോണിയാഗാന്ധി അറിയിക്കുമെന്നും മാക്കന്‍ പറഞ്ഞു.

Content Highlights: Ashok Gahlot Rajasthan congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented