ഔദ്യോഗിക പരിവേഷത്തില്‍ ഗഹ്‌ലോത്, ഇരട്ടപ്പദവിയില്‍ അനിശ്ചിതത്വം; ചരിത്രമാകുമോ അധ്യക്ഷ തിരഞ്ഞെടുപ്പ്?


ഗഹലോത് മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കില്‍ പകരം അവസരം കാത്തിരിക്കുന്നത് സച്ചിന്‍ പൈലറ്റാണെന്ന് ഗഹ്‌ലോതിന് നന്നായിട്ടറിയാം.

അശോക് ഗഹ്‌ലോത്,രാഹുൽ ഗാന്ധി-ഫോട്ടോ:പി.ജി ഉണ്ണികൃഷ്ണൻ

ന്യൂഡല്‍ഹി: 22 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുമ്പോള്‍ കളം നിറഞ്ഞിരിക്കുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും തിരുവനന്തപുരം എം.പി ശശി തരൂരുമാണ്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പരിവേഷത്തിലാണ് അശോക് ഗഹ്‌ലോത് മത്സരരംഗത്തുണ്ടാവുക എന്നാണ് സൂചന. ജി.23 എന്ന കോണ്‍ഗ്രസിലെ തിരുത്തല്‍ വാദി സംഘത്തിന്‍റെ സ്ഥാനാർഥിയായി ശശി തരൂരും മത്സരത്തിലുറച്ചു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയ ചരിത്രമാണ് സൃഷ്ടിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ ഗഹ്‌ലോത് രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ചത്. താന്‍ നിരവധി തവണ രാഹുല്‍ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അഭ്യര്‍ഥിച്ചുവെന്നും എന്നാല്‍, ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരട്ടെയന്ന മുന്‍ നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഗഹ്‌ലോത് ചര്‍ച്ചയ്ക്ക ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി. താന്‍ മത്സരിക്കുകയാണെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന് സോണിയാ ഗാന്ധി തീരുമാനിക്കുമെന്നും ഗഹ്‌ലോത് അറിയിച്ചു. രണ്ടുപേര്‍ മത്സരിക്കാനുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഗഹ്‌ലോതിനാണെങ്കില്‍ അടുത്ത അധ്യക്ഷനാവുക ഗഹ്‌ലോതായിരിക്കും. അത് കോണ്‍ഗ്രസില്‍ പുതിയ ചരിത്രം എഴുതുകയും ചെയ്യും.

ഗഹലോത് മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണെങ്കില്‍ പകരം അവസരം കാത്തിരിക്കുന്നത് സച്ചിന്‍ പൈലറ്റാണെന്ന് ഗഹ്‌ലോതിന് നന്നായറിയാം. പക്ഷെ, രണ്ട് വര്‍ഷം മുമ്പ് മന്ത്രി സഭ തന്നെ താഴെ വീഴാന്‍ വരെ കാരണമായേക്കുമായിരുന്ന സച്ചിന്‍ പൈലറ്റിനെ മുഖ്യന്ത്രിയാക്കുന്നതില്‍ ഗഹ്‌ലോതിന് ഒട്ടും താല്‍പര്യമില്ല. പക്ഷെ, കോണ്‍ഗ്രസിന് മുന്നില്‍ മറ്റ് വഴിയില്ലതാനും. ഇനിയൊരു അവസരം വന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് സച്ചിന്‍ പൈലറ്റ് അഭ്യര്‍ഥിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയുമായി. ഇക്കാര്യം ഗഹ്‌ലോതിനെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍നല്‍കുന്ന സൂചന. അതുകൊണ്ടു തന്നെ ഇരട്ട പദവി വഹിക്കാനും താന്‍ തയ്യാറാണെന്ന നിപാടിലാണ് ഗഹ്‌ലോത്. പക്ഷെ ഇരട്ട പദവിയെന്നത് രാഹുല്‍ ഗാന്ധിക്ക് സമ്മതമല്ലെന്നാണ് വിവരം.

ഉദയ്പുര്‍ ചിന്തന്‍ശിബിരത്തില്‍ ഇരട്ടപദവിയെകുറിച്ച് കൃത്യമായ വ്യക്തമാക്കുന്നുണ്ടെന്ന് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം രാഹുല്‍ മറുപടി നല്‍കി. ഇരട്ട പദവി സംബന്ധിച്ച് കൃത്യമായ തീരുമാനം ശിബിരത്തില്‍ എടുത്തിട്ടുണ്ട്. ഇത് നിര്‍ബന്ധമായും നടപ്പിലാക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ആരാവണം അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രിയെന്ന കാര്യം രാജസ്ഥാന്റെ സംഘടനാ ചുമതലയുള്ള അജയ് മാക്കനും സോണിയാ ഗാന്ധിയും തീരുമാനിക്കുമെന്ന് ഇതിന് ഗഹ്‌ലോത് മറുപടി നല്‍കിയത്.

ഇതിനിടെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചില പരസ്യ പ്രതികരണങ്ങള്‍ വന്നതോടെ ഇത് വിലക്കിക്കൊണ്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി. അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാമെന്നും പക്ഷെ, മത്സരിക്കുന്നവര്‍ക്കെതിരേ ആരും പരസ്യപ്രതികരണം നടത്തരുതെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. ശശി തരൂര്‍ പാര്‍ട്ടിക്ക് വേണ്ടി ആകെ സംഭാവന ചെയ്തത് സോണിയാഗാന്ധി രോഗക്കിടക്കയിലായപ്പോള്‍ അവര്‍ക്ക് കത്തയച്ചത് മാത്രമാണെന്ന കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലബിന്റെ പ്രതികരണത്തിനെതിരേ ആയിരുന്നു ജയറാം രമേശിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതികരണം ശശി തരൂരിനെ അംഗീകരിക്കില്ല എന്ന തരത്തിലായിരുന്നു. വോട്ട് നെഹ്‌റു കുടുംബം അംഗീകരിക്കുന്നവര്‍ക്കെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം.

Content Highlights: Ashok Gahlot is being to ready for contest congress president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented