ആശിഷ് മിശ്ര | Photo: PTI
ലഖ്നൗ: ലഖിംപുർ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ആശിഷ് മിശ്രയ്ക്കും മറ്റു രണ്ട് പേർക്കും ജാമ്യം ലഭിക്കുന്നത്.
ഒക്ടോബർ മൂന്നിന് നടന്ന ലഖിംപുർ സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്‍പതിനാണ് ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി, കർഷകരെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് ആശിഷ് മിശ്രയുടെ പേരിൽ. ലഖിംപുർ ഖേരി സംഭവത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കർഷകരും ബിജെപി പ്രവർത്തകരും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ലഖിംപുർ സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടേയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടേയും ഉത്തർപ്രദേശ് ലഖിംപുർ ഖേരി സന്ദർശനത്തിനിടെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഘർഷമുണ്ടാകുന്നത്. നാല് കർഷകർ, മൂന്ന് ബിജെപി പ്രവർത്തകർ, ഒരു മാധ്യമപ്രവർത്തകൻ എന്നിവരടക്കം എട്ട് പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
Content Highlights: Ashish Misra gets bail in Lakhimpur Kheri violence case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..