അസദുദ്ദീൻ ഒവൈസി
ന്യൂഡല്‍ഹി: എ.ഐ.എം.ഐ.എം. നേതാവും പാര്‍ലമെന്റ് അംഗവുമായി അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ ആക്രമണം. ഹിന്ദു സേനയുടെ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിക്കുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. അഞ്ച് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'അഞ്ച് പേരെ സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒവൈസിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായാണ് വീട് ആക്രമിച്ചതെന്നാണ് ഇവര്‍ പറയുന്നത്'- ന്യൂഡല്‍ഹി ഡി.സി.പി ദീപക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ഒവൈസിയുടെ വീടിന് നേരെ ആക്രമണം നടക്കുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അക്രമികള്‍ ഗെയ്റ്റ് കേടുവരുത്തുകയും വീടിന്റെ ചില്ലുകള്‍ ഉടയ്ക്കുകയും ചെയ്തിരുന്നു.
Contennt Highlights: Asaduddin Owaisi’s Delhi residence vandalised, 5 from Hindu Sena detained


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..