ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ദേവേന്ദ്ര ഫട്നാവിസുമായി മധുരം പങ്കിടുന്ന ബിജെപി നേതാക്കൾ | Photo: ANI
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി പ്രഖ്യാപനം ആഘോഷമാക്കി ബിജെപി. മുംബൈയിലെ താജ് ഹോട്ടലില്‍ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ തുടങ്ങിയവര്‍ മധുരം പങ്കിട്ടു. ബിജെപി പ്രവര്‍ത്തകര്‍ ഫഡ്നാവിസിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
ഉദ്ധവ് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ വിശ്വാസവോട്ടെടുപ്പ് ഒഴിവായിരിക്കുകയാണ്. ദേവേന്ദ്ര ഫട്നാവിസ് ഉടന്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചേക്കാം. വെള്ളിയാഴ്ചയോടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമചിത്രം പുറത്തുവരും.
അതിനിടെ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരുടെ സംഘം നാളെ മുംബൈയിലെത്തും. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചയിലേക്ക് ബിജെപി കടക്കുമെന്നാണ് സൂചനകള്‍.
വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യണമെന്ന ശിവസേനയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ ലൈവിലൂടെയാണ് ഉദ്ധവ് രാജി പ്രഖ്യാപനം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..