തമിഴ്‌നാട്‌ സ്വദേശിയായ എ.എസ് രാജന്‍ ദേശീയ പോലീസ് അക്കാദമി ഡയറക്ടര്‍ 


എഎസ് രാജൻ

ചെന്നൈ: ദേശീയ പോലീസ് അക്കാദമിയുടെ പുതിയ ഡയറക്ടറായി എ സെര്‍മരാജന്‍ (എ.എസ് രാജന്‍) ചുമതലയേറ്റു. തമിഴ്‌നാട് സ്വദേശിയായ രാജന്‍ 1987 ബാച്ച് ഐപിഎസ് ഓഫീസറാണ്. നേരത്തെ രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു.

ബിഹാര്‍ കേഡര്‍ ഉദ്യോഗസ്ഥനായ രാജന്‍ 1999ലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് (ഐബി) മാറിയത്. 20 വര്‍ഷത്തിലേറെക്കാലം ഐബി ഉദ്യോഗസ്ഥനായിരുന്നു.

റാഞ്ചിയില്‍ ട്രെയിനി ഐപിഎസ് ഓഫീസറായാണ് രാജന്‍ കരിയര്‍ ആരംഭിച്ചത്. സസറാം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടന്റായാണ് ആദ്യ നിയമനം. പിന്നാലെ രോഹ്താസ് ജില്ലാ പോലീസ് സൂപ്രണ്ടന്റായും പ്രവര്‍ത്തിച്ചു. 12 വര്‍ഷത്തോളം ബിഹാറില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറിയത്. ഐബിയില്‍ ന്യൂഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ലഡാക്ക്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തേനിയിലെ സാധാരണ വ്യാപാരി കുടുംബത്തില്‍ ജനിച്ച രാജന്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പരേതരായ എസ്‌കെ അയ്യസാമിയും എ രതിനാമാളുമാണ് മാതാപിതാക്കള്‍.

Content Highlights: AS Rajan from TN becomes National Police Academy Director

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented