ഗാസിപുർ അതിർത്തിയിൽ കർഷകർ നടത്തിയ പ്രതിഷേധം| Photo: ANI
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. പാര്‍ലമെന്റ് അംഗീകരിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദായി.
നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേല് ചര്‍ച്ച നടത്താത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ഇതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഈ ബില്ലിന്മേല് രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു.
content highlights: as president signs the bill, controversial farm laws becomes null
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..