ബസ് സ്റ്റോപ്പിലെ ഇരിപ്പടം പങ്കുവെച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ. കെ.എസ്. ശബരീനാഥൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം, ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെയാണെന്ന് കരുതേണ്ടി വരുമെന്നും അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ബസ് ഷെല്‍ട്ടര്‍ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍ഒസി ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കും. അത് ജന്‍ഡര്‍ ന്യൂട്രല്‍ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങള്‍.
വിഷയത്തില്‍ ശക്തമായി പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാര്‍ക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങളെന്നും അവര്‍ പറഞ്ഞു.
Content Highlights: Arya Rajendran on Engineering College student's protest against the renovation of the bus stop
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..