ബിജെപിയില്‍നിന്ന് പണംവാങ്ങി എഎപിക്കുവേണ്ടി പ്രവര്‍ത്തിക്കൂ; ഗുജറാത്തിലെ ബിജെപിക്കാരോട് കെജ്‌രിവാള്‍


അരവിന്ദ് കെജ്‌രിവാൾ | Photo : ANI

ഗാന്ധിനഗര്‍: സ്വന്തം പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകരോട് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആഹ്വാനം. ഇത്രയും കാലം പാര്‍ട്ടിയെ സേവിച്ചതിന് എന്ത് പ്രതിഫലമാണ് ലഭിച്ചതെന്ന് ബിജെപി പ്രവര്‍ത്തകരോട് ആരാഞ്ഞ കെജ്‌രിവാള്‍ ബിജെപി നേതാക്കളെ തന്റെ പാര്‍ട്ടിയ്ക്ക് ആവശ്യമില്ലെന്നും അറിയിച്ചു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരോടുള്ള കെജ്‌രിവാളിന്റെ ആഹ്വാനം.

'ഞങ്ങള്‍ക്ക് ബിജെപി നേതാക്കളെ ആവശ്യമില്ല. നേതാക്കളെ നിങ്ങള്‍ തന്നെ സൂക്ഷിച്ചോളൂ. ഗ്രാമങ്ങളിലും താലൂക്കുകളിലും ബൂത്തുകളിലും പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ നേതാക്കള്‍ ഞങ്ങളുടെ പ്രചാരണപരിപാടികളില്‍ പങ്കുചേരുന്നുണ്ട്. ഇത്രയും കൊല്ലം പാര്‍ട്ടിയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചതിന് എന്ത് പ്രതിഫലമാണ് ലഭിച്ചത് എന്ന കാര്യം മാത്രമേ അവരോട് എനിക്ക് ചോദിക്കാനുള്ളൂ'. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാജ്‌കോട്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. എഎപി അധികാരത്തിലെത്തിയാല്‍ ബിജെപിക്കുള്ളില്‍ നിന്ന് എഎപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എഎപി വാഗ്ദാനം നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി പണം ലഭിക്കുന്നുണ്ടെന്നും ആ പ്രതിഫലം കൈപ്പറ്റി ബിജെപിയ്ക്കുള്ളില്‍ നിന്നുകൊണ്ട് എഎപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് തനിക്കവരോട് പറയാനുള്ളതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അത്തരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കാന്‍ തങ്ങളുടെ പക്കലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗജന്യമോ മികച്ചതോ ആയ വിദ്യാഭ്യാസമോ ആരോഗ്യസേവനങ്ങളോ സൗജന്യവൈദ്യുതിയോ ബിജെപി അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നില്ലെന്നാരോപിച്ച കെജ്‌രിവാള്‍ എഎപി ഭരണത്തിലെത്തിയാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്ന് ഉറപ്പുനല്‍കി. സൗജന്യവൈദ്യുതിയും മികച്ച വിദ്യാഭ്യാസവും ചികിത്സയും സ്ത്രീകള്‍ക്ക് 1,000 രൂപ വീതവും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. 27 വര്‍ഷം നീണ്ട ബിജെപി ഭരണം ഗുജറാത്തില്‍ വീണ്ടും തുടരുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Arvind Kejriwal, urges, BJP workers, work for, AAP, Gujarat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented