'ഭാര്യപോലും എനിക്ക് ഇത്രയും പ്രണയലേഖനം എഴുതിയിട്ടില്ല'; ലെഫ്. ഗവര്‍ണറെ പരിഹസിച്ച് കെജ്‌രിവാള്‍


അരവിന്ദ് കെജ്‌രിവാൾ | Photo : ANI

ന്യൂഡല്‍ഹി: തനിക്ക് നിരന്തരം കത്തെഴുതുന്ന ലെഫ്റ്റനന്റ് ഗവര്‍ണറെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ ഭാര്യ പോലും തനിക്ക് ഇത്രയും പ്രേമലേഖനങ്ങള്‍ എഴുതിയിട്ടില്ലെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ പരിഹസിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍ രാജ് ഘട്ടില്‍ കെജ്‌രിവാള്‍ എത്താത്തതില്‍ അമര്‍ഷമറിയിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന കെജ്‌രിവാളിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം. വികസന പദ്ധതികള്‍ക്കായി മരം മുറിക്കാന്‍ അനുമതി നല്‍കുന്നത് വൈകുന്നുവെന്ന് കാണിച്ചും ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെജ്‌രിവാളിന് കത്തയച്ചിരുന്നു.



'ലെഫ്റ്റനന്റ് ഗവര്‍ണര്‍ ദിവസവും പറയുന്നത്ര വഴക്ക് എന്റെ ഭാര്യ പോലും എന്നോട് പറയാറില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ അദ്ദേഹം അയച്ച അത്രയും പ്രേമലേഖനങ്ങള്‍ ഇത്രയും കാലത്തിനിടയ്ക്ക് എന്റെ ഭാര്യ പോലും എഴുതിയിട്ടില്ല. ലെഫ്റ്റനന്റ് ഗവര്‍ണര്‍ സാഹിബ്, കുറച്ച് ശാന്തനാകൂ. നിങ്ങളുടെ 'സൂപ്പര്‍ ബോസി'നോടും അല്‍പം ശാന്തനാകാന്‍ പറയൂ', കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം മേയിലാണ് വിനയ് കുമാര്‍ സക്‌സേന ഡല്‍ഹി ലെഫ്. ഗവര്‍ണറായി അധികാരമേറ്റത്. അന്ന് മുതല്‍ സര്‍ക്കാരും ലെഫ്. ഗവര്‍ണറും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലിലാണ്.

Content Highlights: Arvind Kejriwal, Delhi Lieutenant Governor, about the letters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented