അരവിന്ദ് കെജ്രിവാൾ | Photo: ANI
ന്യൂഡൽഹി: പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ എ.എ.പി. എം.എൽ.എമാരും നേതാക്കളും പങ്കെടുത്ത യോഗത്തിന് ശേഷമാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി വേണമെന്ന് എ.എ.പി. എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വളരെ പെട്ടെന്ന് തന്നെ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞതായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ചുള്ള കൂടിക്കാഴ്ചയാണ് നടന്നത്. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് 2022-ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടും. 2017-ലെ കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകും. എ.എ.പി. എം.പിയും പഞ്ചാബിലെ ആം ആദ്മി പാർട്ടി അധ്യക്ഷനുമായ ഭഗവന്ദ് മൻ പറഞ്ഞു.
സംസ്ഥാനത്തെ ഓരോ ഗ്രാമത്തിന്റെയും ബൂത്തിന്റെയും വിശദാംശങ്ങൾ ശേഖരിക്കുകയും പ്രവർത്തകരെക്കുറിച്ച് അരവിന്ദ് കെജ്‌രിവാൾ സംസാരിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Arvind Kejriwal says - Will declare AAP Punjab CM candidate soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..